< Back
Kerala
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ ഒളിവിൽ
Kerala

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ ഒളിവിൽ

Web Desk
|
11 Nov 2022 8:13 AM IST

രണ്ടാനച്ഛനായി പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടാനച്ഛനാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് പെൺകുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനക്കൊടുവിൽ പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ രണ്ടാനച്ഛൻ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. ഏതാനും നാളുകളായി രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. രണ്ടാനച്ഛനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts