< Back
Kerala
വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ പിടികൂടി
Kerala

വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ പിടികൂടി

Web Desk
|
6 Sept 2021 3:20 PM IST

നേരത്തെ പ്രതിയുടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണക്കിലെടുത്ത് അന്വേഷണം നടത്തിയിരുന്നു

ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിൽ. ഇടുക്കി പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്ന് 20 ദിവസം പിന്നിട്ട ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇതിനിടയില്‍ പല സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും പ്രതി ഫോണില്‍ സംസാരിച്ചിരുന്നു.

നേരത്തെ പ്രതിയുടെ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ കണക്കിലെടുത്ത് അന്വേഷണം നടത്തിയിരുന്നു. പാലക്കാട്, പൊള്ളാച്ചി മേഖലകളില്‍ പ്രതിയുടെ ഫോണ്‍ സഞ്ചരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷെ, പമിക്കന്‍കുടിക്കടുത്ത പ്രദേശമായ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.



Similar Posts