< Back
Kerala

Kerala
ബി ജെ പി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം
|16 Jun 2022 4:34 PM IST
ഇടുക്കി ജില്ലയിലെ ബി ജെ പി ജില്ലാ നേതാവ് പി.കെ വിനോജ് കുമാറിനെയാണ് സർക്കാർ അഭിഭാഷകനായി നിയമിച്ചത്
ഇടുക്കി: ബി ജെ പി നേതാവിന് സർക്കാർ അഭിഭാഷകനായി നിയമനം. ഇടുക്കി ജില്ലയിലെ ബി ജെ പി ജില്ലാ നേതാവ് പി.കെ വിനോജ് കുമാറിനെയാണ് സർക്കാർ അഭിഭാഷകനായി നിയമിച്ചത്. ദേവികുളം സബ് കോടതിയിൽ അഡീഷണല്‍ പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവൺമെന്റ് പ്ലീഡർ പദവികളിലാണ് നിയമനം. സിപിഎം അഭിഭാഷക സംഘടന എതിർപ്പ് അറിയിച്ചതോടെ നിയമനം റദ്ദാക്കാൻ നീക്കം ആരംഭിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി ഒ.ബി.സി മോർച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. ഈ മാസം ഒമ്പതിനാണ് വിജയ് കുമാറിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതു സംബന്ധിച്ച് ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയനെ ഇടുക്കി ജില്ലാ ഘടകം എതിര്‍പ്പറിയിച്ചു.