< Back
Kerala
മാർക്കുണ്ടായിട്ടും ലിസ്റ്റിലില്ല; പിഎസ്‌സിക്കെതിരെ പരാതിയുമായി ഉദ്യോഗാർത്ഥി
Kerala

മാർക്കുണ്ടായിട്ടും ലിസ്റ്റിലില്ല; പിഎസ്‌സിക്കെതിരെ പരാതിയുമായി ഉദ്യോഗാർത്ഥി

Web Desk
|
11 Nov 2022 7:01 AM IST

മലയാളവും തമിഴും അറിയാവുന്നവർക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ

ഇടുക്കി: മാനദണ്ഡം അനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാർഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതെ പബ്ലിക് സർവീസ് കമ്മീഷൻ. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്ലറിക്കൽ പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം.

2020 മാർച്ചിലാണ് കപിൽ എൽ.ഡി ക്ലർക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയാവുന്നവർക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ. 43.75 മാർക്കായിരുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്ഡം.കപിലിന് ലഭിച്ചതാകട്ടെ 52 മാർക്കും. ലിസ്റ്റിൽ ഉൾപ്പെടാതെ വന്നതോടെ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് കൈപ്പറ്റിയപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച്ച വ്യക്തമായത്.

തന്നേക്കാൾ മാർക്ക് കുറഞ്ഞ 54 പേർ റാങ്ക് ലിസ്റ്റിലുണ്ടെന്നാണ് കപിലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി ചെയർമാനടക്കം പരാതി നൽകിയിട്ടും തുടർനടപടികളുണ്ടായില്ലെന്നും കപിൽ പറയുന്നു.

Similar Posts