< Back
Kerala

Kerala
ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
|22 July 2023 12:22 PM IST
പെൺകുട്ടിയുമായിട്ടുള്ള പരിചയം മുതലെടുത്ത് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കഞ്ഞിക്കുഴി ജിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായിട്ടുള്ള പരിചയം മുതലെടുത്ത് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ഇടുക്കി വനിത പോലീസിനെ വിവരം അറിയിച്ചു. കഞ്ഞിക്കുഴി പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.