< Back
Kerala
ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയ പെൺകുട്ടിയെ കടന്നു പിടിച്ചു: ഇടുക്കിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ
Kerala

ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയ പെൺകുട്ടിയെ കടന്നു പിടിച്ചു: ഇടുക്കിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

അര്‍ച്ചന പാറക്കല്‍ തമ്പി
|
8 Oct 2022 7:19 PM IST

നാളെ വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു പ്രതി

ഇടുക്കി: ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയ പെൺകുട്ടിയെ കടന്നുപിടിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. മുട്ടം സ്വദേശി ജോമോൻ(47) ആണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയ ഇരുപതുകാരിയെ കടന്നു പിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് ജോമോനെതിരെയുള്ള പരാതി. സംഭവസമയം ജോമോനും ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രക്ഷപെട്ട് വീട്ടിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീഴുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നാളെ വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കി.

Similar Posts