< Back
Kerala
Idukki man tried to trap woman in mdma case
Kerala

പെൺസുഹൃത്തിന്റെ ബാഗിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്‌സൈസിന് വിവരം നൽകി: യുവാവ് അറസ്റ്റിൽ

Web Desk
|
3 July 2023 6:53 PM IST

യുവതിയെ ഒഴിവാക്കാൻ വേണ്ടിയാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ്

ഇടുക്കി കട്ടപ്പനയിൽ പെൺ സുഹൃത്തിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് സുഹൃത്തിന്റെ ബാഗിൽ എം.ഡി.എം.എ ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകിയത്. പരിശോധനയിൽ 300 മി.ഗ്രാം എം.ഡി.എം.എ കണ്ടെത്തി.

രണ്ട് മാസം മുമ്പാണ് ജയനും യുവതിയും പരിചയപ്പെടുന്നത്. ഏതാനും ദിവസമായി കട്ടപ്പനയിൽ ഇവർ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഉപ്പുതറയിലുള്ള വീട്ടിൽ കൊണ്ടുപോകാം എന്ന് പറഞ്ഞ് യുവതിയെ കൂടെക്കൂട്ടിയ ജയൻ ലോഡ്ജിൽ മുറിയെടുക്കുകയും ഇവിടേക്ക് എക്‌സൈസ് സംഘം പരിശോധനയ്ക്കായി എത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവരം നൽകിയത് ജയന്റെ ഫോൺ മ്പറിൽ നിന്ന് തന്നെയാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ജയൻ കുറ്റം സമ്മതിച്ചു. യുവതിയെ ഒഴിവാക്കാൻ വേണ്ടിയാണ് മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നാണ് ജയൻ പോലീസിന് നൽകിയ മൊഴി.

Related Tags :
Similar Posts