< Back
Kerala

Kerala
ഇടുക്കി പൂപ്പാറ വില്ലേജ് ഓഫീസിൽ ആക്രമണം
|21 Feb 2022 4:49 PM IST
സ്ഥലത്തിൻ്റെ രേഖകളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ആർ.ഓ.ആർ നൽകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം
ഇടുക്കി പൂപ്പാറ വില്ലേജ് ഓഫീസിൽ സ്ഥലത്തിൻ്റെ രേഖകൾ ശരിയാക്കാനെത്തിയ മൂന്നംഗ സംഘം ഓഫീസിൽ ആക്രമണം നടത്തി ഓഫീസ് രേഖകളും കമ്പ്യൂട്ടറും ഉൾപ്പെടെ നശിപ്പിച്ചു. സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.എസ് ബിജുവിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സ്ഥലത്തിൻ്റെ രേഖകളിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് ആർ.ഓ.ആർ നൽകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം.
സംഘം മദ്യപിച്ചാണ് അക്രമം നടത്തിയതെന്നും വിവരമുണ്ട്. സ്‌പെഷ്യൽ വില്ലേജ് ഓഫീസറായ എം എസ് ബിജുവിനെ കയ്യേറ്റം ചെയ്യാനും ഇവർ ശ്രമിച്ചു. ഒരു മണിക്കൂറോളം സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തൻപാറ പൊലീസ് കേസെടുത്തിട്ടുണ്ട്.