< Back
Kerala
rain alert kerala
Kerala

മഴ: ഇടുക്കിയിൽ രാത്രികാല യാത്രക്ക് നിരോധനം

Web Desk
|
19 May 2024 10:18 AM IST

മലയോര മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ യാത്ര നിരോധിച്ചു

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രികാല യാത്ര നിരോധനം. ഇടുക്കിയിലും കോട്ടയത്തും രാത്രികാല യാത്രക്ക് നിരോധനമേർപ്പെടുത്തി. വിവിധ ജില്ലകളിൽ വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ യാത്ര നിരോധിച്ചു. ജില്ലയിൽ ട്രക്കിങ്, ഓഫ്‌ റോഡ് യാത്രകൾക്കും നിരോധനം. ഇടുക്കിയിൽ റെഡ് അലർട്ട് പിൻവലിക്കും വരെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽ കണ്ടാണ് ഉത്തരവ്.

പരക്കെ മഴയുള്ളതിനാൽ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് താലൂക്കാടിസ്ഥാനത്തിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മുവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് നൽകിയിട്ടുണ്ട്.

Related Tags :
Similar Posts