< Back
Kerala
കാഞ്ചിയാറിലെ യുവതിയുടെ മരണം: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; അന്വേഷണം ഊർജിതമാക്കി പൊലീസ്
Kerala

കാഞ്ചിയാറിലെ യുവതിയുടെ മരണം: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Web Desk
|
23 March 2023 7:13 AM IST

ഇന്നലെയാണ് പേഴുംകണ്ടം സ്വദേശി അനുമോളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഇടുക്കി: കാഞ്ചിയാറിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെയാണ് പേഴുംകണ്ടം സ്വദേശി അനുമോളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ഞായറാഴ്ച്ച ബിജേഷും യുവതിയുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ബിജേഷിനെ കാണാതാവുകയായിരുന്നു. സംശയം തോന്നിയ യുവതിയുടെ ബന്ധുക്കൾ പേഴുംകണ്ടത്തെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അനുമോളെ ബിജേഷ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.


Similar Posts