< Back
Kerala

Kerala
വന്യമൃഗ ശല്യത്തിന് പരിഹാരമായില്ലെങ്കിൽ കർഷകർ ആയുധമെടുക്കും; ഇ.പി ജയരാജൻ
|25 May 2025 7:51 AM IST
ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നൽകിയ സ്വീകരണത്തിലാണ് ഇ.പി ജയരാജന്റെ പ്രസ്താവന.
പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. സമരത്തിന്റെ ഭാഗമായി ആദ്യം വനം വകുപ്പിന്റെ ആസ്ഥാനം വളയുമെന്നും ജയരാജൻ പറഞ്ഞു.
വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കിൽ കർഷകർ ആയുധം എടുത്ത് വെടിവെച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നൽകിയ സ്വീകരണത്തിലാണ് ഇ.പി ജയരാജന്റെ പ്രസ്താവന. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമാകുന്നതായി പരാതികളുയർന്നിരുന്നു.