< Back
Kerala
അതിജീവിത കടന്നുപോയ എട്ടുവര്‍ഷങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല,വിധിയിൽ തീർത്തും നിരാശ: അഡ്വ. സജിത
Kerala

'അതിജീവിത കടന്നുപോയ എട്ടുവര്‍ഷങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല,വിധിയിൽ തീർത്തും നിരാശ': അഡ്വ. സജിത

Web Desk
|
8 Dec 2025 12:21 PM IST

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ തീര്‍ത്തും നിരാശയാണെന്ന് അഡ്വക്കറ്റ് സജിത. ഇങ്ങനെ ഒരു വിധി ഇനി വരാതിരിക്കട്ടെ. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട നിരവധി തെളിവിന്മേല്‍ എടുക്കാവുന്ന തീരുമാനമല്ല പുറപ്പെടുവിച്ചിരിക്കുന്നതെന്നും സംതൃപ്തയല്ലെന്നും സജിത പ്രതികരിച്ചു.

'കുറ്റാരോപിതനായ പ്രതിയെ പോലെ തുല്യപങ്കാളിത്തത്തോടെ ഫിലിം ഇന്‍ഡസ്ട്രിയില്‍ തുടരാന്‍ അവകാശമുളള നടിയാണ് ഉപദ്രവിക്കപ്പെട്ടത്. പ്രതിക്കൂട്ടില്‍ കയറിനില്‍ക്കുന്നവരെ കണ്ടപ്പോള്‍ എങ്ങനെയാണ് യുവതി ആ രാത്രി അതിജീവിച്ചതെന്ന് ചിന്തിച്ചുപോയി. വിധി പറഞ്ഞതും ഒരു സ്ത്രീയാണ്. അതിജീവിതയ്ക്കായി വാദിച്ചതും ഒരു സ്ത്രീയാണ്. അതിജീവിത കടന്നുപോയ മാനസികസംഘര്‍ഷങ്ങളെ പരിഗണിക്കാതിരിക്കാനാവില്ല. ആ ട്രോമ ആരും മനസ്സിലാക്കുന്നില്ല.'

വിധി ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോടതിയില്‍ കൃത്യമായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് മനസ്സിലാകുന്നില്ല. പുറപ്പെടുവിച്ച വിധിയില്‍ ഒട്ടും സംതൃപ്തയല്ല'. വിധി പറയാന്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാന്യമായി രാജിവെക്കണമെന്നും ധാർമികതയില്ലാതെ വിധിക്കരുതെന്നും സജിത കൂട്ടിച്ചേര്‍ത്തു.

Similar Posts