< Back
Kerala
കാലിക്കറ്റ് സർവകലാശാലയിൽ പിഎസ്‍സിയെ മറികടന്ന് ചട്ടവിരുദ്ധ നിയമനത്തിന് നീക്കം
Kerala

കാലിക്കറ്റ് സർവകലാശാലയിൽ പിഎസ്‍സിയെ മറികടന്ന് ചട്ടവിരുദ്ധ നിയമനത്തിന് നീക്കം

Web Desk
|
18 Sept 2025 8:35 AM IST

കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പിഎസ്‌സിയെ മറികടന്ന് ചട്ട വിരുദ്ധ നിയമനത്തിന് നീക്കം. യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് തസ്തികയിലേക്കാണ് ചട്ട വിരുദ്ധ നിയമന നീക്കം നടത്തുന്നത്. ഇതിനായി യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനം നൽകാനാണു സിൻഡിക്കേറ്റ് തീരുമാനം.

സർവകലാശാലയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് നിയമനം നൽകുക.ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. ആകെ ഒഴിവുകളുടെ നാല് ശതമാനം തസ്തിക മാറ്റം വഴി നിയമനം നൽകാനാണ് തീരുമാനം. സിൻഡിക്കറ്റിലെ യുഡിഎഫ് അംഗങ്ങൾ തീരുമാനത്തെ എതിർത്തിരുന്നു.

വിഡിയോ റിപ്പോര്‍ട്ട് കാണാം..


Similar Posts