< Back
Kerala
ഇടുക്കിയിലും മരംവെട്ട്: സി.പി.ഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
Kerala

ഇടുക്കിയിലും മരംവെട്ട്: സി.പി.ഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

Web Desk
|
26 Jun 2021 12:58 PM IST

അതീവപരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്ത് നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ മരംവെട്ടുകയായിരുന്നു.

ഇടുക്കിയില്‍ സി.എച്ച്.ആര്‍ മേഖലയില്‍ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തില്‍ സി.പി.ഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സി.പി.ഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി.ആര്‍ ശശി ഉള്‍പ്പെടെയുള്ളവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

വി.ആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതീവ പരിസ്ഥിതി പ്രധാന്യമുള്ള ഏലമലക്കാടുകളില്‍ നിന്ന് മരംവെട്ടുന്നതിന് മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ അനുമതിയില്ലാതെയാണ് ഇവര്‍ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്‍ വെട്ടിയത്.

Similar Posts