< Back
Kerala

Kerala
കളമശ്ശേരിയിൽ അൽഫാം മന്തി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
|10 Jan 2024 11:35 AM IST
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എട്ടുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചി: കളമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. പ്രശ്നമുണ്ടായ എട്ടുപേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ വൈകിട്ട് കളമശേരിയിലെ ഒരു ഹോട്ടലിൽ നിന്ന് അൽഫാം മന്തി ഖഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തും. ആലുവ ഭാഗത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കളമശേരി നഗരസഭ നടപടികൾ ശക്തമാക്കി വരികയായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സക്ക് ശേഷം മുഴുവൻ ആളുകളും ആശുപത്രി വിട്ടുവെന്നാണ് വിവരം.