< Back
Kerala

Kerala
വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാർത്ഥികൾക്ക് എതിരെ കേസ്
|14 Feb 2025 1:07 PM IST
ഷാൻ മുഹമ്മദ്, ഷാരോൺ, അഖിൽ എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പോലീസ് കേസെടുത്തത്
കണ്ണൂർ: കണ്ണൂർ അങ്ങാടിക്കടവ് വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പാരതിയിൽ കേസ്. ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികൾക്ക് എതിരെയാണ് കേസ്.
കോളേജ് അധികൃതരുടെ പരാതിയിലാണ് മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തത്. ഷാൻ മുഹമ്മദ്, ഷാരോൺ, അഖിൽ എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പോലീസ് കേസെടുത്തത്.