< Back
Kerala
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ
Kerala

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെതിരെ നടപടി; ഉറപ്പിച്ച് നേതാക്കൾ

Web Desk
|
4 Dec 2025 8:37 AM IST

നടപടി വൈകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പിച്ച് നേതാക്കൾ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ നടപടിയെടുക്കും. നടപടി വൈകുന്നതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്.

അതേസമയം രാഹുലിനായുള്ള തിരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിച്ചു. പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. അന്വേഷണസംഘം വയനാട് -കർണാടക അതിർത്തിയിലാണ് ഇപ്പോഴുള്ളത്. രാഹുൽ ഇവിടെയെത്തിയെന്നാണ് വിവരം. അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോരുന്നുവെന്നാണ് സംശയം . അന്വേഷണം വിവരം രഹസ്യമായി സൂക്ഷിക്കാൻ എഡിജിപിയുടെ നിർദേശം നൽകിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ്‌ ശക്‌തമായ നടപടി ഉടൻ എടുക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് എംഎൽഎയും മീഡിയവണിനോട് പറഞ്ഞിരുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദേശീയ സംസ്ഥാന നേതൃത്വങ്ങൾ കൂടിയാലോചിച്ച് മാതൃകപരമായ കൂടുതൽ നടപടി സ്വീകരിക്കും. വിധേയരെ സംസ്ഥാനം ഭരിക്കാൻ അനുവദിച്ച സിപിഎമ്മിന് കോൺഗ്രസിനെതിരെ പറയാൻ അവകാശമില്ലെന്നും വിഷ്ണുനാഥ് മീഡിയവണിനോട് പറഞ്ഞു.



Similar Posts