< Back
Kerala
പൊലീസ് ചമഞ്ഞ് 35 ലക്ഷം രൂപ തട്ടി; മൂന്ന് പ്രതികള്‍ പിടിയില്‍
Kerala

പൊലീസ് ചമഞ്ഞ് 35 ലക്ഷം രൂപ തട്ടി; മൂന്ന് പ്രതികള്‍ പിടിയില്‍

Web Desk
|
10 Aug 2025 9:13 PM IST

2024 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പന്തീരാങ്കാവ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കോഴിക്കോട് പൊലീസ് ചമഞ്ഞ് 35 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ഇരട്ടി ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പരിചയക്കാരനില്‍ നിന്ന് നിക്ഷേപമായി ഒന്നാം പ്രതി വസീം മുപ്പത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

ഈ പണം കൈമാറുന്നതിനിടെ വസീമിന്റെ സുഹൃത്തുക്കള്‍ പൊലീസ് വേഷത്തിലെത്തി പണം തട്ടുകയായിരുന്നു. വസീമിൻ്റെ സുഹൃത്തുക്കളായ പുത്തൂർ മഠം സ്വദേശി ഷംസുദ്ദീൻ, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.2024 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പന്തീരാങ്കാവ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതത്.

Similar Posts