< Back
Kerala

Kerala
IRS ഉദ്യോഗസ്ഥനെന്ന വ്യാജേന ആൾമാറാട്ടം നടത്തി; മട്ടാഞ്ചേരിയിൽ യുവാവ് പിടിയിൽ
|14 Oct 2024 9:28 PM IST
വീട്ടിൽ നിന്ന് യൂണിഫോമുകളും ഐഡി കാർഡുകളും കണ്ടെടുത്തു
എറണാകുളം: IRS(ഇന്ത്യൻ റവന്യു സർവീസ്) ഉദ്യോഗസ്ഥനെന്ന വ്യാജേന മട്ടാഞ്ചേരിയിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. കൃപേഷ് മല്യ എന്നയാളാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. വീട്ടിൽ സൂക്ഷിച്ച യൂണിഫോമുകളും, വ്യാജ ഐഡി കാർഡുകളും, വാക്കി ടോക്കികളും കണ്ടെടുത്തു.
രണ്ട് രാജ്യങ്ങളുടെ പാസ്പോർട്ടുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് ഗുളികകളും പിടികൂടിയിട്ടുണ്ട്.