< Back
Kerala

Kerala
ആൾമാറാട്ടം നടത്തി പാസ്പോർട്ട് നേടാൻ സഹായിച്ച കേസ്; പൊലീസുകാരനെ പ്രതിചേർത്തു
|16 Jun 2024 3:31 PM IST
വ്യാജരേഖയുണ്ടാക്കിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പാസ്പോർട്ട് നേടാൻ സഹായം നൽകിയ കേസിൽ പൊലീസുകാരനെ പ്രതിചേർത്തു. തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ അൻസിൽ അസീസിനെയാണ് പ്രതിചേർത്തത്. ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വ്യാജരേഖയുണ്ടാക്കിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുമ്പ പൊലീസ് സ്റ്റേഷനിലെ ഇരുപതോളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചപ്പോൾ 13 എണ്ണത്തിൽ അൻസിൽ അസീസ് ഇടപെട്ടതായി കണ്ടെത്തി. വ്യാജരേഖകൾ ഉണ്ടാക്കാനും ആ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട് നേടാനും പ്രതികളെ സഹായിച്ചതിനാണ് ഇയാളെ പ്രതിചേർത്തത്.