< Back
Kerala

Kerala
തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിലെ ആള്‍മാറാട്ടം: അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ
|5 Jan 2024 10:55 AM IST
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
മലപ്പുറം: തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എ എം വി ഐ പി ബോണിയെയാണ് സസ്പെൻഡ് ചെയ്തത്. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ആർ.ടി ഓഫീസിൽ ജോലി ചെയ്യുന്ന വാർത്ത മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്. സബ് ആർ. ഓഫീസിൽ ഉദ്യോഗസ്ഥൻമാരുടെ കമ്പ്യൂട്ടറിൽ അവരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേർന്നാണ് ഇയാൾ ശമ്പളം നൽകിയിരുന്നത്.
ആൾമാറാട്ടത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നല്‍കിയിരുന്നു.

