< Back
Kerala
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജിൽ ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും
Kerala

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജിൽ ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

Web Desk
|
29 May 2025 6:09 PM IST

പാലക്കാട് സ്നേഹ കോളജിനെതിരെയാണ് പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജിൽ ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം നടത്തിയ സംഭവത്തിൽ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്തും. അധ്യാപകന്റെ അറിവില്ലാതെയാണ് ആൾമാറാട്ടം നടത്തിയത്. പാലക്കാട് സ്നേഹ കോളജിനെതിരെയാണ് പരാതി.

ഒറ്റപ്പാലം സ്വദേശിഡോ.സി.രാധാകൃഷ്ണൻ സർവകലാശാല അധികൃതർക്ക് നൽകിയ പരാതിയിലാണ് നടപടി. കോളജിലെ ആൾമാറാട്ടം സംബന്ധിച്ച വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടു വന്നത്.

അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയമിച്ചു. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥത്തിൽ തീരുമാനമെടുക്കും. ഇന്ന് ചേർന്ന സിൻഡിക്കേറ്റിന്റേതാണ് തീരുമാനം.

കാലിക്കറ്റ് സർവകലാശാലയിലെ സംവരണക്രമം പാലിക്കാത്തതിനാൽ, പുറത്താക്കപ്പെട്ടവർക്ക് നിയമനം നൽകുന്നത് സംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റ് നിയമോപദേശം തേടും. യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസലിൽ നിന്നാണ് നിയമപദേശം തേടുന്നത്. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.

Similar Posts