< Back
Kerala

Kerala
എസ്പി ചോദിച്ച ചോദ്യത്തിന് ഉത്തരമറിയില്ല; എസ്‌ഐക്ക് ഇമ്പോസിഷൻ
|16 July 2024 11:05 AM IST
പുതിയ നിയമവ്യവസ്ഥയിലെ ഒരു സെഷനെ കുറിച്ചുള്ള ചോദ്യത്തിനാണ് എസ്‌ഐ കുഴങ്ങിയത്
പത്തനംതിട്ട: എസ്പി ചോദിച്ച ചോദ്യത്തിന് മറുപടി നൽകാഞ്ഞതിനാൽ എസ്‌ഐയ്ക്ക് ഇമ്പോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്‌ഐയെക്കൊണ്ട് ഇമ്പോസിഷൻ എഴുതിച്ചത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്.പി ചോദിച്ച ചോദ്യത്തിന് എസ്. ഐ. മറുപടി നൽകാത്തതിനാണ് നടപടി.
പുതിയ നിയമവ്യവസ്ഥയിലെ ഒരു സെഷനെ കുറിച്ചുള്ള ചോദ്യത്തിനാണ് എസ്‌ഐ കുഴങ്ങിയത്. തുടർന്ന് ബിഎൻഎസിനെ കുറിച്ച് ക്ലാസുകൾ കിട്ടിയിട്ടുള്ളതല്ലേ ഇമ്പോസിഷൻ എഴുതിക്കോ എന്നായി എസ്പി. എസ്‌ഐ ഉടൻ തന്നെ ഇമ്പോസിഷൻ എഴുതി മെയിൽ വഴി അയയ്ക്കുകയും ചെയ്തു.