< Back
Kerala

Kerala
എസ്എസ്എൽസി ചോദ്യപേപ്പർ അച്ചടിയിലെ അഴിമതിയിൽ പ്രതികൾക്ക് തടവ് ശിക്ഷ
|12 Aug 2022 3:00 PM IST
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
എസ്എസ്എൽസി ചോദ്യപേപ്പർ അച്ചടിയിലെ അഴിമതിയിൽ പ്രതികൾക്ക് തടവ് ശിക്ഷ. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷ ഭവൻ മുൻ സെക്രട്ടറിമാരായ എസ് രവീന്ദ്രൻ, വി സാനു എന്നിവർക്കാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
അന്നമ്മ ചാക്കോക്ക് അഞ്ച് വർഷവും മറ്റ് രണ്ട് പേർക്ക് നാല് വർഷവുമാണ് തടവ്. 2002 ൽ ചോദ്യപേപ്പർ അച്ചടിയിൽ ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.