< Back
Kerala
Attapadi
Kerala

ഗതാഗത സൗകര്യമില്ല; അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കമ്പിൽ കെട്ടി ചുമന്ന്

Web Desk
|
20 Feb 2024 1:06 PM IST

ഇന്നലെ ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്

പാലക്കാട്: അട്ടപ്പാടിയിൽ ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം മേലെ ഭൂതയാറിൽ നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെയാണ് കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. മരുതൻ - ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയത്.

ഇന്നലെ ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ എത്താനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്.ഉച്ച കഴിഞ്ഞാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വഴിയിലൂടെയാണ് രോഗിയെയും ചുമന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത്.

ഈ ഭാഗത്ത് വാഹനം കടന്നുപോകാന്‍ കഴിയുന്ന റോഡ് നിര്‍മിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഇത്രയും വര്‍ഷമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.


Related Tags :
Similar Posts