< Back
Kerala

Kerala
ദഫ് പഠിക്കാൻ പോയി വൈകി; പാലക്കാട്ട് പിതാവ് കുട്ടികളെ ക്രൂരമായി മർദിച്ചു
|29 Sept 2022 3:59 PM IST
മദ്യപിച്ചു എത്തിയ അച്ഛൻ കുട്ടികളെ പട്ടിക കൊണ്ട് തല്ലുകയായിരുന്നു.
പാലക്കാട് ചാലിശ്ശേരിയിൽ മദ്യപിച്ചു എത്തിയ പിതാവ് കുട്ടികളെ ക്രൂരമായി മർദിച്ചു. +1, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങൾക്കാണ് മർദനമേറ്റത്. അച്ഛൻ കുട്ടികളെ പട്ടിക കൊണ്ട് തല്ലുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. നബിദിന പരിപാടിക്കായി ദഫ് പഠിക്കാൻ പോയി വൈകിയെത്തിയെന്നു പറഞ്ഞായിരുന്നു മർദനം. കുട്ടികളുടെ അച്ഛൻ ഒളിവിലാണുള്ളത്. ചാലിശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടികൾ ഇപ്പോൾ ചികിത്സയിലാണ്. പിതാവ് സ്ഥിരമായി മദ്യപിക്കുകയും കുട്ടികളെ മർദിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.