< Back
Kerala

Kerala
ഇടുക്കി ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
|6 Jan 2026 7:15 PM IST
കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവിൽ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭർത്താവ് സുബിനായി തിരച്ചിൽ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.