< Back
Kerala
radio fire

റേഡിയോ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം

Kerala

കണ്ണൂരില്‍ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

Web Desk
|
10 May 2023 1:02 PM IST

അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂർ:കണ്ണൂർ കണ്ണപുരം യോഗശാലയ്ക്ക് സമീപം റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്‍റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായ് പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കാണുന്നത് . ഉടൻ തന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീയണക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ . അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബാങ്കിലേക്ക് കലക്ഷനായി എടുത്ത് വച്ച 18,500 രൂപയുo നിരവധി രേഖകളും കത്തിയ നിലയിലാണ്. രാജേഷിന്‍റെ മകൾക്ക് ലഭിച്ച മെഡലുകളും ട്രോഫികളും പൂർണ്ണമായും കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Tags :
Similar Posts