< Back
Kerala

Kerala
കൊച്ചിയിൽ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 285 ഗ്രാം എം.ഡി.എം.എ പിടികൂടി
|21 May 2023 4:44 PM IST
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശയിയായ ഷഫീക്കിനെയാണ് സംഘം പിടികൂടിയത്
കൊച്ചി: കൊച്ചിയിൽ 285 ഗ്രാം എം.ഡി.എം.എ പിടികൂടി. കളമശ്ശേരി പത്തടി പാലത്തിന് സമീപത്തുനിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. യോഥാവ് സ്‌ക്വാർഡും കളമശ്ശേരി സി.ഐയുടെ ടീമും ചേർന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശയിയാ ഷഫീക്കിനെയാണ് സംഘം പിടികൂടിയത്. ലോറിയിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് കൊച്ചി ഡി.സി.പി പറഞ്ഞു.
Updating...
