< Back
Kerala

Kerala
കൊല്ലത്ത് യുവതിക്ക് പിറകെ നവജാത ശിശുവും മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
|27 July 2022 3:22 PM IST
ശസ്ത്രക്രിയ ശേഷം വർഷയ്ക്ക് ഹൃദയസ്തംഭനമുണ്ടായതായി ആശുപത്രി അധികൃതർ
കൊല്ലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിറകെ നവജാത ശിശുവും മരിച്ചു. മൈലക്കാട് സ്വദേശി ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചിരുന്നു. ഇന്ന് അവരുടെ കുഞ്ഞും മരിച്ചിരിക്കുകയാണ്. കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. കുട്ടിയെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് വൈകിയെന്നും ആരോപണമുണ്ട്.
എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രി അധികൃതർ രംഗത്തെത്തി. ഗർഭാശയ ദ്രാവകത്തിൽ കുഞ്ഞിന്റെ മലം കലർന്നതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയക്കിടെ വർഷയുടെയും കുഞ്ഞിന്റെയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞുവെന്നും അവർ വ്യക്തമാക്കി. ശസ്ത്രക്രിയ ശേഷം വർഷയ്ക്ക് ഹൃദയസ്തംഭനമുണ്ടായതായും ആശുപത്രി അധികൃതർ പറഞ്ഞു.