< Back
Kerala

Kerala
കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ച് 36 പേർക്ക് പരിക്ക്
|3 Jun 2024 4:44 PM IST
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ബസപകടത്തിൽ 36 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരിക്കുനി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പത്താം മൈലിൽ നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്. നാലുവയസുള്ള ഒരു കുട്ടിക്കും ഗുരുതര പരിക്കേറ്റു. നിരവധി സ്‌കൂൾ വിദ്യാർത്ഥികളും ബസിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിതെന്നും നാട്ടുകാർ പറയുന്നു.