< Back
Kerala
കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
Kerala

കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

Web Desk
|
17 Aug 2025 9:14 PM IST

താമരശ്ശേരി മുണ്ടക്കപ്പറമ്പിൽ നിഷയെയാണ് ഭർത്താവ് മനോജ് വെട്ടി പരിക്കേൽപിച്ചത്

കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരി കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് മനോജ് കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

യുവതിയുടെ കണ്ണിന് താഴെയും കൈക്കും പരിക്കേറ്റു. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് തന്നെയാണ് നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചത്.

Similar Posts