< Back
Kerala
കൂടരഞ്ഞിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി
Kerala

കൂടരഞ്ഞിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി

Web Desk
|
25 Jan 2025 1:19 PM IST

പെരുമ്പൂളയിൽ വനം വകുപ്പ് വെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്

കോഴിക്കോട്: കൂടരഞ്ഞിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി. പെരുമ്പൂളയിൽ വനം വകുപ്പ് വെച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 15 ദിവസം മുൻപാണ് കൂട് സ്ഥാപിച്ചത്.

നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.

Watch Video Report


Related Tags :
Similar Posts