< Back
Kerala
Kerala
ലക്ഷദ്വീപിൽ ചികിത്സ വൈകിയത് മൂലം യുവാവ് മരിച്ചെന്ന് പരാതി
|10 Jun 2022 9:25 AM IST
ചെത്തിലത്ത് ദ്വീപ് നിവാസി അബ്ദുൽ ഖാദറാണ് മരിച്ചത്
കൊച്ചി: ലക്ഷദ്വീപിൽ ചികിത്സ വൈകിയത് കാരണം യുവാവ് മരിച്ചെന്ന് പരാതി. ചെത്തിലത്ത് ദ്വീപ് നിവാസി അബ്ദുൽ ഖാദറാണ് മരിച്ചത്. ബൈക്കപടത്തിൽ പരിക്കേറ്റ ഖാദറിനെ 11 മണിക്കൂർ വൈകിയാണ് എയർലിഫ്റ്റ് ചെയ്തത്. കൊച്ചിയിലേക്ക് പോകാതെ ഹെലികോപ്റ്റർ കവരത്തിയിൽ ഇറക്കിയെന്നും ആരോപണമുണ്ട്. സുഹൃത്ത് ബാദുഷയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.