< Back
Kerala

Kerala
'വയസുകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്'; പി. ജയരാജന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ
|27 July 2023 4:57 PM IST
എ.എൻ.ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജൻ പറഞ്ഞത്
തൃശ്ശൂർ: സ്പീക്കർ എ.എൻ.ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ.
'വയസ്സുകാലത്ത് ഉള്ള പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലത്. കാലം കുറേ മുന്നോട്ട് പോയി. മോർച്ചറിയിൽ നിങ്ങളൊരുപാട് പേരെ ആക്കിയിട്ടുണ്ട്'.. എന്നാൽ ഇപ്പോൾ അതിനുള്ള ആവത് ജയരാജനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു ഷംസീറിനെതിരെ യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ.ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.
