< Back
Kerala
പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരനെ മദ്യംകുടിപ്പ് മർദിച്ചെന്ന് പരാതി
Kerala

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരനെ മദ്യംകുടിപ്പ് മർദിച്ചെന്ന് പരാതി

Web Desk
|
3 Feb 2025 3:10 PM IST

ഒരു സംഘം യുവാക്കൾ മർദിച്ചെന്നാണ് പരാതി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ച ശേഷം മർദിച്ചതായി പരാതി. ഒരു സംഘം യുവാക്കൾ മർദിച്ചെന്നാണ് പരാതി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ രാത്രിയായിരുന്നു ഒരു സംഘം യുവാക്കള്‍ വീടിന് മുന്‍പില്‍ നിന്നും വിദ്യാര്‍ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി മദ്യം നല്‍കി മര്‍ദിച്ചത്. വിദ്യാർഥിയുടെ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് മർദനമെന്നാണ് പിതാവ് ആരോപിക്കുന്നത്. കുട്ടിയുടെ അച്ഛൻ അടൂർ പൊലീസിൽ പരാതി നൽകി.

വാർത്ത കാണാം:



Similar Posts