< Back
Kerala

Kerala
പത്തനംതിട്ടയില്‍ കോവിഡ് രോഗികളുമായെത്തിയ ആംബുലൻസ് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്
|8 Sept 2021 12:12 PM IST
സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
പത്തനംതിട്ടയിൽ കോവിഡ് രോഗികളുമായെത്തിയ ആംബുലൻസ് മറിഞ്ഞു. അബാൻ ജങ്ഷനിൽ ഇന്ന് രാവിലെ പതിനൊന്നോടുകൂടി സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. നാലു കോവിഡ് രോഗികളും ഡ്രൈവറുമടക്കം അഞ്ചു പേരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമിക നിഗമനം.
വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലായിരുന്നു ആംബുലന്‍സെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സിഗ്നല്‍ ശ്രദ്ധിക്കാത്തതിനാല്‍ എതിര്‍വശത്ത് നിന്ന് വന്ന ബസുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.