< Back
Kerala

Kerala
താനൂരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്
|14 Nov 2023 8:45 AM IST
തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവറായ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്
മലപ്പുറം: താനൂർ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. രണ്ട് പേർക്ക് പരിക്ക്. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവറായ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം.
ലോറിയുടെ ടയർ പൊട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. താനൂർ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്യാസുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത് എന്നാൽ ടാങ്കറിന് ചോർച്ചയുണ്ടായിട്ടില്ല.