< Back
Kerala
താമരശ്ശേരിയിൽ മയക്കുമരുന്ന് സംഘവും നാട്ടുകാരും ഏറ്റുമുട്ടി
Kerala

താമരശ്ശേരിയിൽ മയക്കുമരുന്ന് സംഘവും നാട്ടുകാരും ഏറ്റുമുട്ടി

Web Desk
|
10 Sept 2023 7:39 AM IST

സംഘർഷത്തിൽ പരുക്കേറ്റ മയക്കു മരുന്ന് സംഘത്തിൽ ഉണ്ടായിരുന്ന കാരാടി സ്വദേശി ഷാഹിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണം. കാരാടി കുടുക്കിലുമ്മാരം റോഡിൽ വെച്ചാണ് മയക്കുമരുന്നു സംഘവും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്.

രാത്രി റോഡിൽ ബഹളം കേട്ട് എത്തിയ നാട്ടുകാർക്ക് നേരെ സംഘം ആക്രാശിച്ച് അടുക്കുകയായിരുന്നു. തുടർന്ന് സമീപത്തെ സി.പി.ഐ.എം ഓഫീസിൽ ഉണ്ടായിരുന്ന പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ മയക്കുമരുന്ന് സംഘത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് സംഘർഷം ഉണ്ടായത്. പ്രദേശത്ത് കുറച്ചുകാലമായി മയക്കുമരുന്ന് സംഘങ്ങൾ തമ്പടിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്

സംഘർഷത്തിൽ മയക്കുമരുന്ന് സംഘത്തിൽ ഉണ്ടായിരുന്ന കാരാടി സ്വദേശി ഷാഹിദിന് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സി.പി.ഐ.എം ഓഫീസ് അക്രമിക്കാൻ ഉൾപ്പെടെ സംഘം ശ്രമിച്ചതായി നേതാക്കൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കാവലും ഏർപ്പെടുത്തി. കഴിഞ്ഞ ദിവസവും പ്രദേശത്ത് ലഹരി മാഫിയയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ യുവാവിന് പരുക്കേറ്റിരുന്നു.

Related Tags :
Similar Posts