Kerala
കണ്ണൂർ കൊട്ടിയൂരിൽ ആസിഡ് ഒഴിച്ച് അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം
Kerala

കണ്ണൂർ കൊട്ടിയൂരിൽ ആസിഡ് ഒഴിച്ച് അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം

Web Desk
|
16 Aug 2023 9:30 PM IST

മണത്തണ മങ്കുഴി വീട്ടിൽ ജോസ്, ശ്രീധരൻ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ ആസിഡ് ഒഴിച്ച് അമ്പതുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക് ജീവപര്യന്തം. കൊട്ടിയൂരിലെ ചോണാൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മണത്തണ മങ്കുഴി വീട്ടിൽ ജോസ് , ശ്രീധരൻ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.

2021 ഒക്ടോബർ 10 നാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ അമ്മയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബിജുവിനോടുള്ള പകയെ തുടർന്ന് ജോസും സുഹൃത്തായ ശ്രീധരനും ചേർന്ന് ജീപ്പിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ തടഞ്ഞു നിർത്തി ആസിഡ് ഒഴിച്ച് വെട്ടി പരിക്കേൽപ്പികുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു സംഭവം നടന്ന് ഒരു മാസത്തിന് ശേഷം ചികിത്സയിലിരികെ മരണപ്പെടുകയായിരുന്നു.

കേസിൽ 45 സാക്ഷികളെയും 51 രേഖകളെയും 12 തൊണ്ടി മുതലുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പ്രതികൾക്ക് രണ്ട് പേർക്കും ജീവ പരന്ത്യം വിധിച്ചത്.

Similar Posts