< Back
Kerala

Kerala
കിഴക്കമ്പലത്ത് തെരുവ് നായകള്‍ 1500 ഓളം താറാവുകളെ കടിച്ചുകൊന്നു
|20 April 2021 7:40 AM IST
പഴങ്ങനാട് സ്വദേശിയായ ജോസ് ആന്‍റണിയുടെ 1500 ഓളം താറാവുകളെയാണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്
കിഴക്കമ്പലത്ത് തെരുവ് നായകൾ താറാവുകളെ കടിച്ചു കൊന്നു. പഴങ്ങനാട് സ്വദേശിയായ ജോസ് ആന്‍റണിയുടെ 1500 ഓളം താറാവുകളെയാണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്.
തിങ്കളാഴ്ച വെളുപ്പിന് 5 മണിയോടുകൂടിയാണ് പഴങ്ങനാട് കടമ്പ്രയാറിന് സമീപമുള്ള ജോസിന്‍റെ താറാവ് വളർത്തൽ കേന്ദ്രത്തിൽ തെരുവുനായ ആക്രമണം ഉണ്ടായത്. രണ്ടായിരത്തി അഞ്ഞൂറോളം താറാവുകളാണ് കൂട്ടിലുണ്ടായിരുന്നത്. 1500 ഓളം താറാവുകൾ ആക്രമണത്തിൽ ചത്തൊടുങ്ങി. ബാക്കിയുള്ളവക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
പാരമ്പര്യമായി താറാവ് കൃഷിയാണ് ജോസിന്‍റെ വരുമാന മാർഗവും. 3 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും നേരേ ഈ പ്രദേശത്ത് മുമ്പും തെരുവ് നായ്ക്കളുടെ അക്രമണം ഉണ്ടായിട്ടുണ്ട്.