< Back
Kerala

Kerala
മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവെക്കെതിരെ എൻഎസ്എസ് കോടതിയിൽ
|7 Dec 2021 4:07 PM IST
സർവെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ജി സുകുമാരൻ നായർ കോടതിയോട് ആവശ്യപ്പെട്ടു
മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവെക്കെതിരെ എൻഎസ്എസ് കോടതിയിൽ.
മുന്നോക്കക്കാരിലെ പിന്നാക്കക്കാരെക്കാരെക്കുറിച്ച് പഠിക്കുന്ന കമ്മീഷന്റെ സാമ്പിൾ സർവേയ്‌ക്കെതിരെയാണ് ഹരജി. ശേഖരിക്കുന്ന സാമ്പിളിന്റെ എണ്ണം കുറഞ്ഞുപോയെന്ന് ഹർജിയിൽ പറയുന്നു. അടുത്ത വർഷം മാർച്ചിലാണ് കമ്മീഷന്റെ കാലാവധി അവസാനിക്കുന്നത്. അതിനുമുൻപ് വേഗത്തിൽ ജോലി തീർക്കാനാണ് ശ്രമമെന്നും ഹർരജിയിൽ പറയുന്നു.
മുന്നോക്കക്കാരിലെ പിന്നാക്കക്കാരെക്കുറിച്ച് സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്നും സുകുമാരൻ നായർ ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. സർവെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ജി സുകുമാരൻ നായർ കോടതിയോട് ആവശ്യപ്പെട്ടു.