< Back
Kerala
സോളാർ അപകീർത്തി കേസിൽ വി. എസിന് വിജയം
Kerala

സോളാർ അപകീർത്തി കേസിൽ വി. എസിന് വിജയം

Web Desk
|
22 Dec 2022 1:51 PM IST

ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസില്‍ സബ് കോടതി നല്‍കിയ വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി

തിരുവനന്തപുരം: സോളാർ അപകീർത്തി കേസിൽ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിജയം. ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തി കേസില്‍ സബ് കോടതി നല്‍കിയ വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി. സബ് കോടതി വിധിക്ക് എതിരെ വി.എസ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ജില്ലാ കോടതിയുടെ ഉത്തരവ്. വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് നടപടി.

സോളാർ കേസ് കത്തി നിന്ന 2013 ല്‍ ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

Similar Posts