< Back
Kerala

police station
Kerala
തിരുവനന്തപുരത്ത് പൊലീസുകാരനെ കടയിൽ പൂട്ടിയിട്ട് മർദിച്ചു; നാല് പ്രതികളെയും അറസ്റ്റ് ചെയ്തു
|9 Feb 2023 5:44 PM IST
ഗാർഹിക പീഡന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് മർദനമേറ്റത്
തിരുവനന്തപുരം: വെള്ളറടയിൽ പൊലീസുകാരനെ കടയിൽ പൂട്ടിയിട്ട് മർദിച്ചു. ഗാർഹിക പീഡന പരാതി അന്വേഷിക്കാൻ എത്തിയ വെള്ളറട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷൈനുവിനാണ് മർദനമേറ്റത്. പാലിയോട് ചാമവിളയിൽ വെച്ച് നാല് പേർ ചേർന്നാണ് ഷൈനുവിനെ മർദിച്ചത്. സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തിയാണ് ഷൈനുവിനെ രക്ഷപ്പെടുത്തിയത്. നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
In Thiruvananthapuram, a policeman was locked in a shop and beaten up