< Back
Kerala

Kerala
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എസ്.ഐയുടെ തലക്കടിച്ചു
|15 Jun 2022 8:50 PM IST
ഐ.എൻ.ടി.യു.സിയുടെ കൊടിമരം തകർക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പട്ടിക കൊണ്ട് തലക്കടിച്ചത്
തിരുവനന്തപുരം: പൂന്തുറ എസ്.ഐ വിമൽ കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു. പ്രതിഷേധ മാർച്ചിനിടെ കമ്പ് കൊണ്ട് തലക്കടിക്കുകയായിരുന്നു. ഐ.എൻ.ടി.യു.സിയുടെ കൊടിമരം തകർക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പട്ടിക കൊണ്ട് തലക്കടിച്ചത്. എസ്‌ഐ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചത്.