< Back
Kerala
തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
|
16 May 2023 10:40 PM IST

പുത്തൻതോപ്പ് റോജാ ഡെയ്ലിൽ അഞ്ജു എന്ന 23 കാരിയാണ് മരിച്ചത്. ഇവരുടെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പുത്തൻതോപ്പിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ അഞ്ജു എന്ന 23 കാരിയാണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

അഞ്ജുവിന്റെ ഒമ്പത് മാസം പ്രായമായ കുഞ്ഞിനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുമ്പായിരുന്നു അഞ്ജുവിന്റെ വിവാഹം നടന്നത്.

Updating...

Similar Posts