< Back
Kerala
crime, gurugram, police
Kerala

തൃശ്ശൂരില്‍ വൃദ്ധയെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

Web Desk
|
13 Jan 2023 2:53 PM IST

സഹോദരന്റെ ഭാര്യ ഭവാനിയും മകൾ കിനയും ചേർന്നാണ് മർദിച്ചത്. വയോധികയുടെ പേരിലുള്ള പത്ത് സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാനായിരുന്നു മർദനം

തൃശ്ശൂർ: താഴൂരിൽ വൃദ്ധയെ തൊഴുത്തിൽ കെട്ടിയിട്ട് മർദിച്ചു. 75 കാരിയായ അമ്മിണിക്കാണ് മർദനമേറ്റത്. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനിയും മകൾ കിനയും ചേർന്നാണ് മർദിച്ചത്. അമ്മിണിയുടെ പേരിലുള്ള പത്ത് സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാനായിരുന്നു മർദനം.

അവശ നിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തിയാണ് രക്ഷിച്ചത്. പ്രതികളെ പൊലീസ് പിടികൂടി. വയോധികയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Similar Posts