< Back
Kerala
തൃശൂരിൽ സി.ഐ കള്ളക്കേസിൽ കുടുക്കിയ എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു
Kerala

തൃശൂരിൽ സി.ഐ കള്ളക്കേസിൽ കുടുക്കിയ എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

Web Desk
|
16 Sept 2023 5:37 PM IST

ഡി.ഐ.ജി ആണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്

തൃശൂർ: തൃശൂരിൽ സി.ഐ കള്ളക്കേസിൽ കുടുക്കിയ എസ്.ഐ ടി.ആർ.ആമോദിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഡി.ഐ.ജി ആണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ ആമോദിനെ നെടുമ്പുഴ സി.ഐ ടി.ജി ദിലീപ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ എസ്.ഐ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ എസ്.ഐ കസ്റ്റഡിയിലെടുത്തത്. കള്ളക്കേസിൽ കുടുക്കി ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽവെച്ചെന്നും കുടുംബം ആരോപിക്കുന്നു.

Similar Posts