< Back
Kerala

Kerala
അന്ധവിശ്വാസത്തിന്റെ പേരിൽ വിദ്യാർഥിയുടെ പഠനം മുടക്കിയ സംഭവം; ഇടപെട്ട് ജില്ലാ കലക്ടർ
|16 Feb 2022 4:09 PM IST
അന്ധവിശ്വാസം പ്രചരിപ്പിച്ച ജോത്സ്യനടക്കമുള്ള കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കലക്ടർ
വയനാട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ പഠനം മുടക്കിയ സംഭവത്തിൽ ഇടപെട്ട് ജില്ലാ കലക്ടർ എ. ഗീത. അന്ധവിശ്വാസം പ്രചരിപ്പിച്ച ജോത്സ്യനടക്കമുള്ള കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കുട്ടിക്ക് തുടർപഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു. പത്താം ക്ലാസുകാരിയായ ആദിവാസി വിദ്യാർഥിനിയുടെ ശരീരത്തിൽ ദൈവം കയറിയിട്ടുണ്ടെന്ന് പ്രചരിപ്പിച്ച് അമ്പലം പണിയാനൊരുങ്ങുന്ന വാർത്ത മീഡിയവണാണ് പുറത്തെത്തിച്ചത്.