< Back
Kerala

Kerala
വയനാട്ടിൽ എട്ട് സ്വതന്ത്രർ ഉൾപ്പടെ 16 സ്ഥാനാര്‍ഥികൾ; പ്രിയങ്ക ഗാന്ധി വീണ്ടും പ്രചാരണത്തിനെത്തും
|31 Oct 2024 6:23 AM IST
ദ്വിദിന സന്ദർശനത്തിനുശേഷം കഴിഞ്ഞദിവസം തിരിച്ചുപോയ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നവംബർ ആദ്യവാരം വീണ്ടും പ്രചാരണത്തിന് എത്തും
വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇന്ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. ദ്വിദിന സന്ദർശനത്തിനുശേഷം കഴിഞ്ഞദിവസം തിരിച്ചുപോയ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നവംബർ ആദ്യവാരം വീണ്ടും പ്രചാരണത്തിന് എത്തും. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ നേതാക്കളും പ്രവർത്തകരും ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലാണ്.
തോട്ടം തൊഴിലാളികളെയും കർഷകരെയും ചെറുകിട കച്ചവടക്കാരെയും അടക്കം നേരിൽകണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എൽഡിഎഫ് പ്രവർത്തകർ. മുഴുസമയം സ്ഥാനാർഥി മണ്ഡലത്തിൽ തുടരുന്നതും എൽഡിഎഫിന് ആവേശം പകരുന്നുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മത്സര ചിത്രം തെളിഞ്ഞു. എട്ട് സ്വതന്ത്രർ ഉൾപ്പടെ 16 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.